ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങളുടെ ചുമതല ഇടക്കാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്ലാ അപേക്ഷകര്‍ക്കും ഒരേ നിലവാരത്തിലുള്ള സേവനം നല്‍കും. അധിക ഫീസ് ഈടാക്കി നല്‍കിയിരുന്ന പ്രീമിയം സേവനങ്ങളും പ്രത്യേക ക്യൂ സംവിധാനവും പൂര്‍ണമായും ഒഴിവാക്കിയതായി കമ്പനി അറിയിച്ചു. ദുബൈ എമിറേറ്റിലെ ബര്‍ദുബൈയിലാണ് ഏറ്റവും വലിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബര്‍ദുബൈയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാഗ്ഷിപ്പ് കേന്ദ്രത്തില്‍ 75 സര്‍വീസ് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഔട്ട്സോഴ്സ് കോണ്‍സുലര്‍ സേവന കേന്ദ്രമാണിതെന്ന് അല്‍ഹിന്ദ് അവകാശപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ 600-ലധികം ബുക്കിംഗ് ബുര് ദുബൈ കേന്ദ്രത്തില്‍ മാത്രം ലഭിച്ചു. അടുത്ത ദിവസങ്ങളില്‍ മുമ്പുണ്ടായ തടസ്സം കാരണം അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 8,000 അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു