ആശങ്കയ്ക്കിടെ റിയാദില്‍ സ്കൂളുകള്‍ തുറന്നു; ആദ്യദിനത്തില്‍ വീണ്ടും ആക്രമണം

കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തില്‍ ശ്വേത മോനോനെതിരെ രമേശ് പിഷാരടി. ശ്വേത നല്കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തന്റെ പൊതു പ്രതിച്ഛായക്ക് മങ്ങലേല്പിക്കാനാണ് നീക്കമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തനിക്കെതിരെ നിയമപരമായ ഒരു കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനാണ് ശ്വേതയുടെ നീക്കം. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതല്ലാതെ അമ്മ സംഘടനയുടെ രേഖകളോ അധികാരമോ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം അടുത്ത ദിവസം തന്നെ ഒഴിഞ്ഞെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അഡ്ഹോക്ക് കമ്മിറ്റിക്ക് എതിരെ ശ്വേത മേനോന് നല്കിയ ഹര്‍ജിയില്‍ രമേശ് പിഷാരടി നിലപാട് അറിയിച്ചിരുന്നു. കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും, ഒഴിയുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. അഡ്ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണെന്നാണ് ശ്വേതാ മേനോന്റെ ഹര്‍ജിയിലെ ആരോപണം. അതിനിടെ, കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ കോടതിയെ സമീപിച്ചിട്ടുണ്ട്.