ആശങ്കയ്ക്കിടെ റിയാദില്‍ സ്കൂളുകള്‍ തുറന്നു; ആദ്യദിനത്തില്‍ വീണ്ടും ആക്രമണം

റിയാദ്: ഒക്ടോബറില്‍ ഇറാന് പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയ റിയാദിലെ സ്കൂളുകള്‍ ഒരു മാസത്തിനുശേഷം വീണ്ടും സജീവമായി. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയെങ്കിലും, സ്കൂള്‍ പഠനം പുനരാരംഭിച്ച ഞായറാഴ്ച രാവിലെ തന്നെ റിയാദില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടായത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും വര്‍ധിപ്പിച്ചു.
പുതിയ സാഹചര്യത്തില്‍ സ്കൂളുകള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. അനുയോജ്യമായ രീതിയില്‍ പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ നേതൃത്വത്തില്‍ അപകട സാഹചര്യങ്ങളില്‍ ക്ലാസ് മുറികളില്‍ നിന്ന് പ്രത്യേക ഒഴിപ്പിക്കല്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ ഭീതി ഒഴിവാക്കാനും അവരെ ശാന്തരായിരിക്കാന്‍ പ്രേരിപ്പിക്കാനുമാണ് ആദ്യദിനത്തില്‍ അധ്യാപകര്‍ മുന്‍ഗണന നല്‍കിയത്. ജനലുകളില്‍ നിന്ന് മാറിനില്‍ക്കുക, ഡെസ്കുകള്‍ക്ക് അടിയില്‍ അഭയം തേടുക തുടങ്ങിയ സുരക്ഷാ രീതികള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സൗദി അരാംകോയ്ക്കുള്പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.