ആശങ്കയ്ക്കിടെ റിയാദില്‍ സ്കൂളുകള്‍ തുറന്നു; ആദ്യദിനത്തില്‍ വീണ്ടും ആക്രമണം

ഷാര്‍ജ: 45-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഹമ്മദ് ശറഫുദ്ദീന്‍ നിസാമിയുടെ ‘പ്രവാചകനെ പിന്തുടര്‍ന്ന സുറാഖ’ പ്രകാശനം ചെയ്യും. നവംബര്‍ 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഷാര്‍ജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തില്‍ വെച്ചാണ് പ്രകാശന ചടങ്ങ് നടക്കുക.
ചടങ്ങില്‍ ഡോ. കെ.കെ.എന്‍. കുറുപ്പ്, ടി.എന്‍. പ്രതാപന്, ഫൈസല്‍ ബുഖാരി വാഴയൂര്‍, മുഹമ്മദ് ശറഫുദ്ദീന്‍ നിസാമി തുടങ്ങിയ പ്രമുഖ സാഹിത്യ-സാംസ്കാരിക വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരിക്കും.
നവംബര്‍ 4 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഹാള്‍ നമ്പര്‍ 07, സ്റ്റാള്‍ നമ്പര്‍ ZB 8 ലാണ് പ്രവാസി രിസാല- ഐപിബി പവലിയന് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.



