ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തന്റെ ഹെലികോപ്റ്റര്‍ യാത്രയും മലപ്പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതും വലിയ വിവാദമുണ്ടാക്കുന്നവര്‍ ഹീനമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയനോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും, ഞാന്‍ ഇരുന്ന് തരുന്നത് കൊണ്ടല്ലേ എല്ലാ ചോദ്യങ്ങളും എന്നോട് ചോദിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പിണറായി വിജയന് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം താന്‍ കൊച്ചിയിലേക്ക് യാത്ര ചെയ്തത് ഔദ്യോഗിക ആവശ്യത്തിനായിരുന്നു. കൊച്ചിയില്‍ ഒരു നിക്ഷേപ സംഘവുമായി ചര്‍ച്ച ചെയ്യാനാണ് അര്‍ജന്റായി കൊച്ചിയിലേക്ക് പോയത്. ഈ യാത്രയില്‍ കേരള സര്‍ക്കാരിന് നയാപൈസയുടെ അധികച്ചെലവോ പാഴ്ചെലവോ ഉണ്ടാവില്ലെന്ന് ഉറപ്പ് തരുന്നു. കേരള സര്‍ക്കാരിന് വേണ്ടി ഹെലികോപ്റ്റര്‍ വാടക്കെടുത്തത് കഴിഞ്ഞ ഇടതുസര്‍ക്കാരാണ്. പ്രതിമാസം 80 ലക്ഷം രൂപ വാടകനല്‍കണമെന്നാണ് കരാര്‍. അതിന്റൈ കാലാവധി അവസാനിച്ചിട്ടില്ല. യാത്ര ചെയ്താലും ഇല്ലെങ്കിലും ഈ തുക വാടക നല്‍കണം. മാത്രമല്ല 25 മണിക്കൂര്‍ സൗജന്യമായി ഉപയോഗിക്കാം. ഈ സാഹചര്യത്തിലാണ് അര്‍ജന്റായി പങ്കെടുക്കേണ്ട ഒരു യോഗത്തിന് വേണ്ടി കൊച്ചിയിലേക്ക് യാത്ര ചെയ്തത്. പിന്നെ മലപ്പുറത്ത് പൊന്നാനിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുന്നത് അപരാധമാണോ എന്നും മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. മലബാറിന്റ ആതിഥ്യ മര്യാദയില്‍ ആ വീട്ടുകാര്‍ ക്ഷണിച്ചപ്പോള്‍ അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചു. ഇത് ഇത്ര വിവാദമുണ്ടാക്കേണ്ട കാര്യമുണ്ടോ, സംസ്ഥാന പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുമ്പോള്‍ കുത്തിതിരിപ്പുണ്ടാക്കുന്നത് ശരിയായ പ്രതിപക്ഷ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎം ശ്രീ ഒപ്പിട്ടത് പിണറായി വിജയന്റെ കാലത്താണ്. ഈ കരാറിലെ വ്യവസ്ഥകള്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ പത്രസമ്മേളന സമയത്ത് ചോദിച്ചില്ലെന്നും മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. സംസ്ഥാന മഴക്കെടുതിയില്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പിന്തുണക്കുന്നതിന് പകരം പിണറായി വിജയന് പത്രസമ്മേളനം നടത്തിയപ്പോള്‍ പിഎം ശ്രീ, പുനര്‍ജനി വിഷയത്തില്‍ രാഷ്ട്രീയമായി കുറ്റപ്പെടുത്താനല്ലേ പിണറായി മെനക്കെട്ടത്. ആ സമയം അദ്ദേഹത്തോട് ആരും ഒന്നും ചോദിച്ചില്ലെന്നും നിങ്ങള്‍ക്ക് മുന്നില്‍ ഇരുന്നു തരുന്നത് കൊണ്ടാണ് അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.