ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ഡല്‍ഹി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്നും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നും പ്രസ്താവിച്ച സംഘ്പരിവാര്‍ നേതാവ് ടിജി മോഹന്‍ദാസിന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, ഇന്ന് അറസ്റ്റും രേഖപ്പെടുത്തി. റിമാന്റ് റിപ്പോര്‍ട്ടില്‍ വളരെ ഗുരുതരമായ സാമൂഹിക കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്ന കുറ്റത്തിനാണ് പ്രധാനമായും കേസ്. കൂടാതെ കലാപത്തിന് ആഹ്വാനം ചെയ്യുക, ശത്രുതകളുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.



