അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായ ആക്രമണം; യുഎഇ നിലപാടില്‍ മാറ്റമില്ലെന്ന് ഗര്‍ഗാഷ്

മലപ്പുറം: പൂര്‍വ്വികര്‍ പോരാടി നേടിയ സ്വാതന്ത്ര്യം ഒരു ചരിത്രസ്മരണ മാത്രമല്ലെന്നും, അതിന്റെ ചൈതന്യം ഉള്‍കൊണ്ട് ജനാധിപത്യത്തിന്റെ കാവലാളായി ഓരോ തലമുറയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയെന്ന പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന് 80-ാം സ്വാതന്ത്ര്യദിനമാണിന്ന്. പലര് കൈയ്യടക്കി വെച്ച ഭാരത മണ്ണിന്റെ അവകാശം, നാടിന്റെ മക്കള്‍ തിരിച്ചുപിടിച്ചൊരു ദിനത്തിന്റെ ഓര്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം. ജനാധിപത്യ പോരാട്ട വീര്യവും അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഇച്ഛാശക്തിയും ഇന്നത്തെ തലമുറക്കും കൈമുതലായുണ്ടെന്ന് വ്യക്തമാകുന്നതാണ് ഏകാധിപത്യ പ്രവണതകളുള്ള ഭരണകൂടത്തിനെതിരെ തെരുവുകളില്‍ ഉയരുന്ന ശബ്ദം. അയല്‍രാജ്യമായ നേപ്പാളിലും ശ്രീലങ്കയിലും സമരം അക്രമോത്സുകതയിലേക്ക് പോയപ്പോള്‍, ജനാധിപത്യപരമായി തന്നെ ഇന്ത്യയുടെ പുതുതലമുറ പോരാടി നിന്നു. രാജ്യവിരുദ്ധ ഭരണകൂടത്തിന്റെ അഹന്തയില്ലാതാക്കാന് ആ പോരാട്ടത്തിന് സാധിക്കുകയും ചെയ്തു. നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ തലമുറയിവിടെയുള്ളിടത്തോളം നമുക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം-സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കുകയായിരുന്നു തങ്ങള്‍.