അഡ്നോക് കപ്പലുകള്‍ക്ക് തുടര്‍ച്ചയായ ആക്രമണം; യുഎഇ നിലപാടില്‍ മാറ്റമില്ലെന്ന് ഗര്‍ഗാഷ്

അബുദാബി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വിവിധ ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ അംബാസ്സഡല്‍ ഡോ. ദീപക് മേത്തല്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും യുഎഇയുമായുള്ള ഊഷ്മളമായ ബന്ധങ്ങളും അംബാസഡര്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. എംബസിയില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്ക് അംബാസഡര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, മലയാളി സമാജം തുടങ്ങിയ സ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി.



