ഗസ്സ പദ്ധതിയെ ഇസ്രാഈല്‍ തുരങ്കം വെക്കുന്നതിനെതിരെ അറബ്-മുസ്ലിം രാജ്യങ്ങള്‍

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അത്യാവശ്യക്കാര്‍ക്ക് വാക്കിന് സൗകര്യം ഏര്‍പ്പെടുത്തി. അബുദാബിയിലെ ഇന്ത്യന്‍ എംബസി 2026 ഓഗസ്റ്റ് 16 മുതല്‍ യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലര്‍, പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങളില്‍ ചില വിഭാഗങ്ങള്‍ക്ക് Walkin അപേക്ഷാ സൗകര്യം അനുവദിച്ചു. യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള 16 അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ്, ഐസിഎസി കേന്ദ്രങ്ങളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ ഈ സേവനം ലഭിക്കും. തത്കാല്‍ അപേക്ഷകര്‍, നവജാത ശിശുക്കള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്, സീനിയര്‍ സിറ്റിസണ്‍സ് (60 വയസ്സ് മുതല്‍), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള കോണ്‍സുല്‍ സേവനങ്ങള്‍ക്കാണ് വാക്കിന് അനുവദിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കാനും സാധിക്കും. മുന്‍കൂട്ടി അപ്പോയിന്മെന്റ് എടുത്തവര്‍ക്ക് അവരുടെ സ്ളോട്ട് അനുസരിച്ചായിരിക്കും സേവനം ലഭിക്കുക. വാക്കിന് അപേക്ഷകള്‍ക്ക് അതത് കേന്ദ്രത്തിലെ ലഭ്യമായ സ്ളോട്ട് അനുസരിച്ചായിരിക്കും സേവനം നല്‍കുക. അതിനാല്‍ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാന്‍ കഴിയുന്നത്ര ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.. ഓണ്‍ലൈന്‍ appointment: [consularservicesuae.com]