ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയില്‍ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേപ്പാള്‍. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് നേപ്പാള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഹരിതഗൃഹ വാതകം പുറന്തള്ളന്നതില്‍ പിന്നിലുള്ള രാജ്യമാണ് നേപ്പാള്‍. എന്നാല്‍ ഹരിതഗൃഹവാതകം മൂലമുണ്ടാകുന്ന പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് നേപ്പാളാണ്.
പ്രളയദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ ‘ധാര്‍മ്മികവും നിയമപരവുമായ ബാധ്യത’ ആണെന്നും വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പ്രതികരിച്ചു. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ നേപ്പാളിന്റെ പങ്ക് പൂജ്യത്തോടടുത്താണെങ്കിലും ആഗോളതാപനത്തിന്റെ കനത്ത ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നത് തങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ ഉണ്ടാക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് നല്‍കുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന ഒന്നാംസ്ഥാനത്തുള്ള ചൈന, രണ്ടാം സ്ഥാനത്തുള്ള അമേരിക്ക, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ എന്നിവര്‍ക്ക് നേപ്പാള്‍ പോലുള്ള ദുര്‍ബല രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് ബാധ്യതയുണ്ടെന്ന് ശിശിര്‍ ഖനാല്‍ വ്യക്തമാക്കി. ഹിമാലയന്‍ ഹിമാനികള്‍ ഇല്ലാതായാല്‍ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യന്‍ സംസ്കാരത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നേപ്പാള്‍ ധനകാര്യ മന്ത്രാലയം ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാഷ്ട്രങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തെ നേരിടാനുള്ള അടിയന്തര ധനസഹായത്തിനായി നേപ്പാള്‍ രാജ്യാന്തര കാലാവസ്ഥാ ഫണ്ടിനും അപേക്ഷ നല്‍കിയിട്ടുണ്ട്.
ടിബറ്റ് നേപ്പാള്‍ അതിര്‍ത്തി മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകര്‍ച്ചയെയും തുടര്‍ന്നാണ് നേപ്പാളിലെ ഭോട്ടെകോശി നദിയില്‍ വന്‍ പ്രളയമുണ്ടായത്. തണുത്തുറഞ്ഞ വെള്ളവും പാറക്കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞ മലവെള്ളപ്പാച്ചില്‍ ജനവാസമേഖലകളെ വിഴുങ്ങുകയായിരുന്നു. ഇതുവരെ ദുരന്തമുഖത്തുനിന്ന് 1100ലധികം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 4500ഓളം ആളുകളെ കണ്ടെത്താനായിട്ടില്ല. മൂന്ന് ജില്ലകളിലായി നിരവധി ഗ്രാമങ്ങളാണ് ഒഴുകിപ്പോയത്.