ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമെന്ന് സിപിഐഎം നേതാവ് പി.ജയരാജന്. പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഉള്പാര്ട്ട് പോര് രൂക്ഷമായ സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് നടക്കുന്ന സംഘര്‍ഷം മറച്ചുവെക്കാന്‍ എസ്എഫ്ഐയെയും ഡിവൈഎഫ്എയെയും ഇറക്കി സംഘര്‍ഷമുണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് ജയരാജന്റെ ഇപ്പോഴത്തെ പ്രതികരണം. പാര്‍ട്ടി അണികളുടെ അഭിപ്രായം കേട്ട് തിരുത്തല്‍ നടത്തുമെന്നും ജയരാജന് പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തില്‍ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണം. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരും. സിപിഐഎം കണ്ണൂര്‍ ഡിസിയുടെ പോഡ്കാസ്റ്റിലായിരുന്നു പി ജയരാജന് ഇങ്ങനെ പ്രതികരിച്ചത്. വി. കുഞ്ഞികൃഷ്ണന്, ടി.കെ. ഗോവിന്ദന്, ജി. സുധാകരന് എന്നിവര്‍ പോയത് പാര്‍ട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പറയേണ്ടിയിരുന്നത് പാര്‍ട്ടിയില്‍ തന്നെയായിരുന്നു. എന്നാല്‍ അതിന് പകരം സിപിഐഎം വിരുദ്ധരുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിയെ ആക്രമിച്ചു. അവരുടേത് താത്ക്കാലിക വിജയം മാത്രമാണ്. കെ.കെ. രാഗേഷിനെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.