യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

ദുബൈ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുമായി ബന്ധമുള്ള ലണ്ടനിലെ രണ്ട് ആഡംബര വസതികള്‍ വില്‍പ്പനക്ക്. ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നാണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ലണ്ടനിലെ വിഐപി മേഖലകളിലൊന്നായ കെന്‍സിംഗ്ടണ്‍ പാലസിന് സമീപമുള്ള 3 എ പാലസ് ഗ്രീന്‍’ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ രണ്ട് വസതികളാണ് വില്‍ക്കുന്നത്. 35.57 മില്യന്‍ പൗണ്ടാണ് ഏകദേശ വില.
ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ബാങ്കറായ അലി അന്‍സാരിയുടെ പേരിലാണ് ഇവ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊജ്തബ ഖമനയിയുടെയും മറ്റ് ഇറാനിയന്‍ പ്രമുഖരുടെയും സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പ്രധാന വ്യക്തിയാണ് അന്‍സാരിയെന്ന് യുഎസ് ട്രഷറി കണ്ടെത്തിയിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (ഐആര്‍ജിസി) സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് ബ്രിട്ടന് 2025 ഒക്ടോബറിലും അമേരിക്ക 2026 ജൂലൈയിലും അന്‍സാരിക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അലി അന്‍സാരി നിരവധി ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ വ്യാപാരവും റിയല്‍ എസ്റ്റേറ്റും നടത്തുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടന്, ലക്സംബര്‍ഗ്, സ്പെയിന്, സൈപ്രസ് എന്നിവിടങ്ങളിലെല്ലാം അന്‍സാരിക്ക് ഇടപാടുകളുണ്ടെന്നും അവയെല്ലാം ഖമനയിക്കും ഇറാനിലെ ഉന്നതര്‍ക്കും ഐആര്‍ജിസിക്കും വേണ്ടിയാണെന്നും കണ്ടെത്തി.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് വായ്പ നല്കിയ സ്ഥാപനങ്ങള്‍ വസതികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. വസതികള്‍ സ്ഥിതി ചെയ്യുന്ന പാലസ് ഗ്രീന്‍ പ്രദേശം ബ്രിട്ടനിലെ ഇസ്രായേല്‍ എംബസിക്ക് തൊട്ടടുത്താണ്. വാങ്ങിയതിനു ശേഷം അന്‍സാരിയോ മൊജ്തബയോ ഇവിടെ എത്തിയിട്ടില്ല എന്നാണ് കെട്ടിടത്തിലെ ജീവനക്കാര്‍ പറയുന്നത്.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു