യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

അബുദാബി: യുഎഇയില്‍ കനത്ത ചൂട് തുടരുന്നു. മരുഭൂമി പ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്കി. അബുദാബിയിലെ അല്‍ റസീന്‍ മരുഭൂമി മേഖലകളിലാണ് ശനിയാഴ്ച താപനില 50 ഡിഗ്രിയിലേക്ക് എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അതേസമയം കടുത്ത ചൂടിനിടയിലും രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അബുദാബിയിലും ദുബൈയിലും ശനിയും ഞായറും പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ബുധനാഴ്ച വരെ ഇത് 40 ഡിഗ്രിക്ക് മുകളില്‍ തന്നെ തുടരും. വടക്കന്‍ എമിറേറ്റായ ഫുജൈറയില്‍ താപനില താരതമ്യേന കുറവായിരിക്കും. വാരാന്ത്യത്തില്‍ ഇവിടെ 34 – 35 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. അല്‍ ഐനില്‍ ശനിയാഴ്ച മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കുന്നു. യുഎഇയില്‍ വേനല്‍ച്ചൂടിന് അയവു വന്നിട്ടുണ്ടെങ്കിലും താപനില പൂര്‍ണ്ണമായി കുറയാന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു