ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരില്‍ നടന്ന ഇടപാടുകളില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ബിസി) 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്പോണ്സറില് നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വൈകിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് അവരുടെ ഏജന്റുവഴി അയച്ച 126.04 കോടി രൂപയ്ക്ക് റിവേഴ്സ് ചാര്‍ജ് മെക്കാനിസം പ്രകാരം നല്‍കേണ്ട 22.69 കോടി ഐജിഎസ്ടി അടച്ചില്ല. വിവിധ വിദേശ നിയമ/ മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തി. ജിഎസ്ടി വകുപ്പില്‍ ഒരു അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് 6 അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ബാങ്കുകള്‍ വഴിയുള്ള ആകെ ഇടപാട് മൂല്യം 1,098.56 കോടിയാണ്.
സ്പോണ്സറില് നിന്ന് നികുതി ഈടാക്കാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ട്. നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ വരെ ഇടപെട്ടു. വീഴ്ച ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടന്‍ ഈടാക്കണമെന്നും എസ്ഐടി പറയുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ബാഹ്യ സമ്മര്‍ദങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിക്കണം. റിപ്പോര്‍ട്ടര്‍ കമ്പനിയുടെ അക്കൗണ്ടില്‍ വന്ന കോടികളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ശുപാര്‍ശയുണ്ട്. രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ കോടികള്‍ നല്‍കിയതില്‍ സംശയങ്ങള്‍ ഉണ്ട്. സ്റ്റേഡിയം നവീകരണത്തിനായി ചെലവാക്കിയത് 8 കോടി രൂപയാണെന്നും സ്പോണ്സര് അവകാശപ്പെട്ടത് 70 കോടി ചെലവാക്കിയെന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.