ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: ന്യൂഡല്‍ഹിയില്‍ നടന്ന 18ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ യുഎഇയും ഇന്ത്യയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വികസന സഹകരണത്തിന് പുതിയ വേഗം നല്‍കുമെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (IBPC) ദുബൈ സെക്രട്ടറി ജനറല്‍ ഡോ. സാഹിത്യ ചതുര്‍വേദി പറഞ്ഞു. യുഎഇയുടെ ‘We the UAE 2031’ വികസന ദര്‍ശനവും ഇന്ത്യയുടെ ‘Viksit Bharat @2047’ പദ്ധതിയും തമ്മിലുള്ള തന്ത്രപരമായ ഏകോപനമാണ് ചര്‍ച്ചകളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശം, നിര്‍ണായക ധാതുക്കള്‍, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) തുടങ്ങിയ മേഖലകളില്‍ ചര്‍ച്ച നടന്നത് ബ്രിക്സ് കൂട്ടായ്മയ്ക്കുള്ളില്‍ പുതിയ സാമ്പത്തിക സഹകരണ മാതൃകയ്ക്ക് വഴിയൊരുക്കുമെന്ന് ചതുര്‍വേദി പറഞ്ഞു.
ഡിജിറ്റല്‍ ധനകാര്യ ഇടനാഴിക്ക് പുതിയ സാധ്യത
ഇന്ത്യന്‍ രൂപ-യുഎഇ ദിര്‍ഹം പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സംവിധാനം (INR-AED), UPI-Aani ബന്ധിപ്പിക്കല്‍ എന്നിവ ഉച്ചകോടിയിലെ നിര്‍ണായക മുന്നേറ്റങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു സംവിധാനങ്ങളും ചേര്‍ന്ന് യുഎഇയിലെ 40 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കും ദുബൈയിലെ 85,000ത്തിലേറെ ഇന്ത്യന്‍ ബിസിനസുകള്‍ക്കും പ്രയോജനപ്പെടുന്ന കൂടുതല്‍ സുഗമമായ ഡിജിറ്റല്‍ ധനകാര്യ ഇടനാഴി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിനിമയനിരക്കിലെ ചാഞ്ചാട്ടം കുറയ്ക്കാനും വ്യാപാര തടസ്സങ്ങള്‍ മറികടക്കാനും കൂടുതല്‍ ആളുകളെ ഔപചാരിക ധനകാര്യ സംവിധാനത്തിലേക്ക് കൊണ്ടുവരാനും ഈ സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് ചതുര്‍വേദി വ്യക്തമാക്കി. ഇത് ഡോളര്‍ ഒഴിവാക്കാനുള്ള നീക്കമല്ല; മറിച്ച് സാമ്പത്തികമായി പ്രായോഗികമായ സമീപനമാണ്. അവസരങ്ങളുടെ പുതിയ ഘടനയാണ് ഇതിലൂടെ രൂപപ്പെടുന്നത്. ദുബൈയിലെ ഇന്ത്യന്‍ ബിസിനസുകള്‍ ഇനി ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു