ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: യുഎഇയിലേക്കും തിരിച്ചുമുള്ള ചില വിമാന സര്‍വീസുകളില്‍ ഞായറാഴ്ചയും വൈകലുകളും റദ്ദാക്കലുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ചില വിമാനങ്ങള്‍ 12 മണിക്കൂറിലേറെ വൈകി. ജയ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ബാധിച്ചത്. അതേസമയം, യുഎഇയിലെ ഭൂരിഭാഗം വിമാനക്കമ്പനികളും ഏതാണ്ട് പൂര്‍ണ ശേഷിയിലാണ് സര്‍വീസുകള്‍ നടത്തുന്നത്. വരും മാസങ്ങളില്‍ പുതിയ റൂട്ടുകളും സര്‍വീസുകളും ആരംഭിക്കാനും വിമാനക്കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്. വിമാന സമയക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാല്‍ യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് അമൃത്സറില് നിന്ന് ദുബൈയിലേക്കുള്ള വിമാനം 11 മണിക്കൂര്‍ 55 മിനിറ്റ് വൈകി. കൊച്ചിയില്‍ നിന്നുള്ള വിമാനം 2 മണിക്കൂര്‍ 35 മിനിറ്റ് വൈകി. എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹിയില്‍ നിന്നുള്ള വിമാനം 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി. സ്പൈസ് ജെറ്റ് ജയ്പൂരില്‍ നിന്നുള്ള വിമാനം ഏകദേശം 12 മണിക്കൂര്‍ വൈകി. പുലര്‍ച്ചെ 12.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 10.30ന് പുറപ്പെടുന്ന തരത്തില്‍ സമയം മാറ്റി. കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് 13 മണിക്കൂര്‍ 55 മിനിറ്റ് വൈകല്‍. സെപ്റ്റംബര്‍ 13ന് വൈകിട്ട് 3.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ 1.45നാണ് പുറപ്പെടുക. ഫ്ലൈ ദുബൈ ടെല്‍ അവീവിലേക്കുള്ള സര്‍വീസ് ഞായറാഴ്ച റദ്ദാക്കി.
അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേസ് സര്‍വീസുകളില്‍ താരതമ്യേന ചെറിയ വൈകലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ നിന്നുള്ള വിമാനം 30 മിനിറ്റും കോപ്പന്‍ഹേഗനില്‍ നിന്നുള്ള വിമാനം 24 മിനിറ്റും മാഡ്രിഡില്‍ നിന്നുള്ള 37 മിനിറ്റും സൂറിച്ചില്‍ നിന്നുള്ള 27 മിനിറ്റും വൈകി.
അറ്റ്ലാന്റ, മലാഗ, മാഞ്ചസ്റ്റര്‍, കാസബ്ലാങ്ക, ലിസ്ബണ്‍, വാഴ്സോയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും വൈകും. എയര്‍അറേബ്യ സര്‍വീസുകളില്‍ കാഠ്മണ്ഡു, യെരേവാന്‍, ടിബിലിസിയില്‍ നിന്നുള്ള വിമാനങ്ങളും വൈകുന്നു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു