ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈലേക്ക് സര്‍വീസ് നടത്തേണ്ട സ്പൈസ്ജെറ്റ് വിമാനങ്ങള്‍ 24 മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മണിക്കൂറുകളോളം കാത്തിരുന്നിട്ടും കൃത്യമായ വിവരങ്ങള്‍ നല്‍കാനോ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനോ എയര്‍ലൈന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലത്ത് ഇരുന്ന് പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാരാണ് മണിക്കൂറുകളോളം കൃത്യമായ വിവരങ്ങളില്ലാതെ ടെര്‍മിനലില്‍ കുടുങ്ങിയത്.
തിങ്കള്‍ രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 5111 വിമാനവും തിങ്കള്‍ രാവിലെ 6.45ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 5105 വിമാനവുമാണ് യാത്ര തടസ്സപ്പെട്ടത്. പല തവണ യാത്രാ സമയം മാറ്റുന്നതായി അറിയിച്ചെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാത്ര ആരംഭിച്ചില്ല. സാങ്കേതിക തകരാറുകളാണ് തടസ്സത്തിന് കാരണമെന്ന് സൂചനയുണ്ടെങ്കിലും കൃത്യമായ യാത്രാ വിവരങ്ങള്‍ നല്‍കാനോ റീഫണ്ട് നല്‍കാനോ പകരം യാത്രാസൗകര്യം ഏര്‍പ്പെടുത്താനോ എയര്‍ലൈന്‍ മാനേജ്മെന്റ് പരാജയപ്പെട്ടുവെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. അടുത്ത കാലത്തായി സ്പൈസ്ജെറ്റ് സര്‍വീസുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളും വിമാനങ്ങള്‍ വൈകുന്നതും സംബന്ധിച്ച് യാത്രക്കാരുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു