ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്ഥാന് നാവികസേനയുടെ കപ്പല്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന് നയതന്ത്രജ്ഞന് സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് നടന്ന സംഭവം പാക്കിസ്ഥാന് നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനാസ്ഥ നിറഞ്ഞതുമായ പെരുമാറ്റമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം, ഒമാന്‍ ഏകദേശം 220 കിലോമീറ്റര്‍ കിഴക്ക് അറബിക്കടലില്‍ വെച്ചാണ് സംഭവം നടന്നത്. അമിതവേഗത്തിലെത്തിയ പാക്കിസ്ഥാന് കപ്പല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുമായി ഉരസി കടന്നുപോവുകയായിരുന്നു. സംഭവത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്
അധികൃതര്‍ വ്യക്തമാക്കി.
സൈനികാഭ്യാസങ്ങളും നീക്കങ്ങളും മുന്‍കൂട്ടി അറിയിക്കുന്നത് സംബന്ധിച്ച് 1991-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ കരാറിലെ ആര്‍ട്ടിക്കിള്‍ 10-ന്റെ ലംഘനമാണ് പാക് കപ്പലിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. കരാര്‍ വ്യവസ്ഥകള്‍ മാനിച്ച് പ്രവര്‍ത്തിക്കണമെന്ന് പാക്കിസ്ഥാന് അധികൃതരെ അറിയിക്കാന്‍ നയതന്ത്രജ്ഞനോട് ഇന്ത്യ ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ട കപ്പല്‍ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.