ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് യുഎഇയിലെ വിമാന സര്‍വീസുകള്‍ വൈകുന്നതും റദ്ദാക്കുന്നതും തുടരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനങ്ങള്‍ കുവൈത്ത്, അമ്മാന്, അബഹ, ജീസാന് തുടങ്ങി ഗള്‍ഫ് മേഖലയിലെ നഗരങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഭൂരിഭാഗം ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസ്സങ്ങളില്ലാതെ തുടരുന്നുണ്ടെങ്കിലും, തിരിച്ച് എത്തുന്ന സര്‍വീസുകള്‍ വൈകുന്നതായി അറിയിച്ചു. എയര്‍ അറേബ്യ വിമാനങ്ങള്‍ കുവൈത്ത്, ബഹ്റൈന്‍ മേഖലകളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. എയര്‍ കാനഡ, എയര്‍ ഫ്രാന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ഫിന്‍എയര്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ മേഖലയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ യുഎഇയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. എങ്കിലും എയര്‍പോര്‍ട്ടിലെയും എയര്സ്പേസിലെയും തിരക്ക് കാരണം ചില ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ എത്തുന്നതില്‍ വൈകുന്നുണ്ട്.