ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ദുബൈ: ഹോര്‍മുസ് കടലിടുക്ക് ഒടുവില്‍ വീണ്ടും തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രമുഖ ആഗോള തുറമുഖലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേള്‍ഡ്. എന്നാല്‍ കടലിടുക്ക് എപ്പോള്‍, ഏത് രീതിയില്‍ തുറക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കമ്പനി വ്യക്തമാക്കി. ദുബൈയില്‍ നടന്ന അറബ് മീഡിയ ഉച്ചകോടിക്കിടെ ബുധനാഴ്ച നടന്ന അടച്ചിട്ട യോഗത്തില്‍ ഡിപി വേള്‍ഡിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് ഇക്കണോമിക് സോണ്‍സ് അബ്ദുല്ല അല്‍ ഹാഷിമിയാണ് ഇക്കാര്യം പറഞ്ഞത്. ‘കടലിടുക്ക് വീണ്ടും തുറക്കും. എപ്പോള്‍ എന്നറിയില്ല. ഏത് രൂപത്തിലോ രീതിയിലോ തുറക്കുമെന്ന് പറയാനാകില്ല,’ അല്‍ ഹാഷിമി പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഗള്‍ഫ് മേഖലയിലെ ചരക്ക് ഗതാഗതത്തിന് നിര്‍ണായകമായ സ്വാഭാവിക ജലപാതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിടുക്ക് തുറന്നാല്‍ മാത്രമേ മേഖലയിലെ വ്യാപാരവും ഗതാഗതവും സാധാരണ നിലയിലേക്ക് മടങ്ങുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരമാര്‍ഗം 5 ലക്ഷം കണ്ടെയ്നറുകള്‍
ഹോര്‍മുസ് മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കടല്‍ ഗതാഗതത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, പ്രവര്‍ത്തനങ്ങളില്‍ കരുതലോടെയാണ് ഡിപി വേള്‍ഡ് ചരക്ക് നീക്കം തുടരുന്നത്. ഈ വര്‍ഷം ഇതുവരെ യുഎഇയുടെ കിഴക്കന്‍ തീരത്തുനിന്ന് ഗള്‍ഫ് തീരത്തേക്ക് കരമാര്‍ഗം 5 ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ ഡിപി വേള്‍ഡ് കൈമാറിയതായി അല്‍ ഹാഷിമി പറഞ്ഞു. ജബല്‍ അലി തുറമുഖത്തെ കണക്കുകളില്‍ നിന്ന് ഒഴിവാക്കിയാല്‍, ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിപി വേള്‍ഡ് 6.5 ശതമാനം അധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
ഫുജൈറയില്‍ പുതിയ ടെര്‍മിനലുകള്‍
ജബല്‍ അലി തുറമുഖത്തിന് പുറമെ ഫുജൈറ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലെ ആസ്തികള്‍ പ്രയോജനപ്പെടുത്തി പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായി ഡിപി വേള്‍ഡ് അറിയിച്ചു. ഫുജൈറയില്‍ ഡിപി വേള്‍ഡ് രണ്ട് പുതിയ ടെര്‍മിനലുകള്‍ വികസിപ്പിച്ചുവരികയാണ്. ചരക്ക് ഉടമകള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുന്നതിനും യുഎഇയെ ആഗോള വ്യാപാരലോജിസ്റ്റിക്സ് കേന്ദ്രമായി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ ടെര്‍മിനലുകള്‍ സഹായിക്കുമെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്മാന് ഈസ കസീം നേരത്തെ പറഞ്ഞിരുന്നു. 2026ലെ ആദ്യ പകുതിയില്‍ ഡിപി വേള്‍ഡിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.1 ശതമാനം ഉയര്‍ന്ന് 12.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.