ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ബംഗളൂരു: ബംഗളൂരു മൈസൂരു ദേശീയപാതയിലുണ്ടായ ദാരുണമായ കാറപകടത്തില്‍ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകന് മുഹമ്മദ് ഉവൈസിന്റെ ഭാര്യയും തൊണ്ടര്‍നാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് തത്സമയം മരണപ്പെട്ടത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.
ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിടതിയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈല്‍സ് ബില്‍ഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകള്‍, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് ആള് ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവരെ ഭരത് കെമ്പണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് മരണപ്പെട്ട അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.