ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

മസ്കത്ത്: ഒമാന്റെ തലസ്ഥാനമായ മസ്കത്തിലെ പ്രധാന വിനോദസഞ്ചാര പദ്ധതിയായ മത്ര കേബിള്‍ കാര്‍ 2026 അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പദ്ധതിയുടെ ഉടമസ്ഥരായ സബീന്‍ ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ഖാലിദ് ബിന്‍ സഈദ് അല്‍ നഭാനി അറിയിച്ചു.
ഒമാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലനിരകളുള്ള പ്രദേശത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിച്ചതോടെ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് വേഗത്തില്‍ നീങ്ങുകയാണെന്നും 2026 അവസാനത്തിന് മുമ്പ് പദ്ധതി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സൗകര്യം മാത്രമല്ല, സാംസ്കാരികവും വിനോദപരവുമായ അനുഭവങ്ങള്‍ കൂടി നല്കുന്ന പ്രധാന ടൂറിസം കേന്ദ്രമായാണ് കേബിള്‍ കാര്‍ ഒരുക്കുന്നത്. മത്രയുടെയും ചരിത്രപ്രധാനമായ പ്രദേശങ്ങളുടെയും വിശാലമായ ആകാശദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാനാകും.
മൂന്ന് സ്റ്റേഷനുകള്‍, 18 കാബിനുകള്‍
കേബള്‍ കാര്‍ പദ്ധതിയില്‍ മൂന്ന് പ്രധാന സ്റ്റേഷനുകളാണ് ഉണ്ടാകുക. മത്ര ഫിഷ് മാര്‍ക്കറ്റിന് സമീപം, റിയാം പാര്ക്കിന് പിന്നിലെ മലമുകളില്‍, കല്ബുഹ് പാര്ക്കിന് സമീപമുള്ള ഹയ് അല്‍ വാര്‍ഡ് എന്നിവിടങ്ങളിലായിരിക്കും. ഏകദേശം 3 കിലോമീറ്റര്‍ ദൂരമാണ് കേബിള്‍ കാര്‍ പാത. പരമാവധി എട്ട് പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 18 കാബിനുകള്‍ പദ്ധതിയിലുണ്ടാകും. മത്ര ഫിഷ് മാര്‍ക്കറ്റിന് സമീപമുള്ള റോപ്പ് വീവ് എന്നറിയപ്പെടുന്ന ഏറ്റവും വലിയ സ്റ്റേഷനില്‍ 20ലധികം റെസ്റ്റോറന്റുകളും കഫേകളും ഒരുക്കും.
ഡിജിറ്റല്‍ ഹൗസും തിയറ്ററും
മത്രയുടെ ചരിത്രവും കഥകളും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ അവതരിപ്പിക്കുന്ന ‘Muttrah Digital House’ പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. സാംസ്കാരിക, വിനോദ പരിപാടികള്‍ക്കായി ഒരു തിയറ്ററും പദ്ധതിയുടെ ഭാഗമാണ്. സമാനമായ പദ്ധതികളുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കേബിള്‍ കാര്‍ ടിക്കറ്റ് നിരക്ക് താരതമ്യേന കുറഞ്ഞതായിരിക്കുമെന്നും അല്‍ നഭാനി പറഞ്ഞു. മത്ര തുറമുഖ പ്രദേശത്തെയും ചുറ്റുമുള്ള മലനിരകളെയും ബന്ധിപ്പിക്കുന്ന പദ്ധതി, ചരിത്രപ്രസിദ്ധമായ മത്ര സൂഖും വാട്ടര്‍ഫ്രണ്ടും ഉള്‍പ്പെടെയുള്ള നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് കൂട്ടായി പുതിയൊരു ആകര്‍ഷണം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.