ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

കൊച്ചി: വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് എക്സൈസ് സംഘം ആന്റോയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോകും. വയനാട് വാഴവറ്റയിലെ കുടുംബവീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. 43 ലിറ്റര്‍ വിദേശമദ്യവും 22 ലിറ്റര്‍ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. നിയമപ്രകാരം അനുവദനീയമായ അളവിലും കൂടുതല്‍ മദ്യം സൂക്ഷിച്ചതിനാണ് അറസ്റ്റ്.
മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിനിടെയാണ് വീട്ടില്‍ അനധികൃത മദ്യശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് എക്സൈസിനെ അറിയിക്കുകയും എക്സൈസ് കേസെടുക്കുകയുമായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ആന്റോയെ ബത്തേരി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
അതേസമയം, അറസ്റ്റിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ആന്റോ അഗസ്റ്റിന് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. ‘മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ ആവശ്യമായ രേഖകള്‍ പൊലീസിനു നല്കി. എക്സൈസുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. ഞാന്‍ മദ്യപിക്കുന്ന ആളല്ല. ജീവിതത്തില്‍ മദ്യപിച്ചിട്ടുമില്ല, മദ്യവുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശേരി പോലീസ് കേസ് എടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ ഓഫിസ് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ റെയ്ഡ് നടത്തി.
പരിശോധനയില്‍ 6400 യുഎസ് ഡോളര്‍, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ കറന്‍സികള്‍, വിദേശ ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, ടാബ്, നിരവധി നിര്‍ണായക രേഖകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു