അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി

ദുബൈ: അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നുണ്ടെങ്കിലും യുഎഇയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ മുന്നോട്ടുള്ള വഴി കണ്ടെത്താന്‍ ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച പ്രധാന വേദിയായെന്ന് യുഎഇ പ്രസിഡന്റ്ന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ദുബൈയില്‍ നടക്കുന്ന അറബ് മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബര്‍ 12ന് ന്യൂഡല്‍ഹിയില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിച്ചായിരുന്നു ഗര്‍ഗാഷിന്റെ പ്രതികരണം.
കൂടിക്കാഴ്ചയിലൂടെ എല്ലാ വിഷയങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നല്ല അര്‍ഥമെന്നും എന്നാല്‍ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനും ഭാവി ബന്ധം ചര്‍ച്ച ചെയ്യാനും പ്രധാനപ്പെട്ട ആശയവിനിമയ ചാനല്‍ തുറന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ഇറാന് പ്രസിഡന്റ് പെസെഷ്കിയാന്റെ നിലപാടുകളും പ്രസ്താവനകളും ‘സമതുലിതവും യുക്തിസഹവുമായിരുന്നു’ എന്നും ഗര്‍ഗാഷ് വിലയിരുത്തി. പ്രതിരോധശേഷിയും നയതന്ത്രവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതാണ് യുഎഇയുടെ നയമെന്ന് ഗര്‍ഗാഷ് പറഞ്ഞു. ഭൂമിശാസ്ത്രപരമായ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇറാനുമായി ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ വാക്കുകള്‍ക്കപ്പുറം നടപടികള്‍ ആവശ്യമാണ്.
പ്രദേശത്തെ നിലവിലെ പ്രതിസന്ധി നിയന്ത്രിക്കുന്നതിനൊപ്പം ഭാവി ബന്ധങ്ങള്‍ക്കായി സുസ്ഥിരമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരം, വ്യോമഗതാഗതം, വിപണികളിലേക്കും തുറമുഖങ്ങളിലേക്കുമുള്ള പ്രവേശനം തുടങ്ങിയ സാധാരണ സാമ്പത്തികവാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സംഭാഷണവും ആശയവിനിമയവും അനിവാര്യമാണെന്നും ഗര്‍ഗാഷ് വ്യക്തമാക്കി. ‘ബന്ധം ഒരു കാര്യമാണ്; വിശ്വാസം മറ്റൊന്നാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മേഖലയില്‍ ഉണ്ടായ കടുത്ത സമ്മര്‍ദത്തിനും ആക്രമണങ്ങള്‍ക്കും ശേഷം വിശ്വാസം ഘട്ടംഘട്ടമായാണ് പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സ്വാധീനം ചെലുത്തുന്ന രീതിയെ ഇറാന് പുനഃപരിശോധിക്കണമെന്നും ഗര്‍ഗാഷ് ആവശ്യപ്പെട്ടു. തന്ത്രപരമായ വ്യാപനം, പ്രോക്സി ഗ്രൂപ്പുകള്‍, സംഘര്‍ഷം എന്നിവയ്ക്ക് പകരം സാമ്പത്തിക വികസനത്തിലും സഹകരണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇറാന് കൂടുതല്‍ ഗുണകരമാകുകയെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും വിശാലമായ ഗള്‍ഫ് മേഖലയുടെയും സുരക്ഷയുടെ ഭാഗമാണെന്ന് ഗര്‍ഗാഷ് പറഞ്ഞു. ‘സൗദി അറേബ്യയുടെ സുരക്ഷ നമ്മുടെ താല്പര്യമാണ്. സൗദിയെ ബാധിക്കുന്ന എന്തും നമ്മെയും നേരിട്ട് ബാധിക്കുന്നു,’ അദ്ദേഹം പറഞ്ഞു. യമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സംഘര്‍ഷങ്ങളില്‍ രാജ്യ സംവിധാനങ്ങള്‍ക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെ ഉപയോഗിക്കുന്നതിനെ യുഎഇ പിന്തുണയ്ക്കുന്നില്ലെന്നും ഗര്‍ഗാഷ് വ്യക്തമാക്കി. ഇത്തരം സംഘങ്ങളുടെ ആയുധപ്രയോഗം അവ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന് മാത്രമല്ല അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.