അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി

ദുബൈ: ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ‘നൂറേ ഹബീബ് 2026’ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ അബുഹൈല്‍ ദുബൈ കെഎംസിസി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് ഖാലിദ് പാലക്കി അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ആക്റ്റിങ്ങ് ജനറല്‍ സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കന്യാപാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ട്ടി ആര്, ട്രഷറര്‍ ഡോ. ഇസ്മായില്‍, ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് നൂറുദ്ധീന്‍, ഹനീഫ് ബാവാനഗര്‍, സെക്രട്ടറി ബഷീര്‍ പാറപ്പള്ളി ഉപദേശക സമിതി ചെയര്മാന് മുജീബ് മെട്രോ, കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ കേന്ദ്രകമ്മിറ്റി വൈസ് ചെയര്മാന് ശംസുദ്ധീന്‍ മാണിക്കോത്ത്, ഫൈസല്‍ മുട്ടുംതല, അഷ്റഫ് മിഡാസ്, മന്‍സൂര്‍ സഫ, ഹസൈനാര്‍ ബീജന്തടുക്ക, ബഷീര്‍ പള്ളിക്കര, സുബൈര്‍ അബ്ദുല്ല, മണ്ഡലം ട്രഷറര്‍ ആരിഫ് കൊത്തിക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ കേന്ദ്രകമ്മിറ്റി ട്രഷറര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, വൈസ് ചെയര്മാന്മാരായ, മുജീബ് മെട്രോ, ശംസുദ്ധീന്‍ മാണിക്കോത്ത്, നാസര്‍ ഫ്രൂട്ട്, എന്നിവരെ ചടങ്ങില്‍ സ്നേഹാദരം നല്കി ആദരിച്ചു. വിദ്യാര്‍ത്ഥികളും, മുതിര്‍ന്നവരും അവതരിപ്പിച്ച മദ്ഹ് ഗാനങ്ങള്‍ പരിപാടിക്ക് മാറ്റ്കൂട്ടി. ദുബൈ എസ്. കെ. എസ്. എസ്. എഫ് കാസറഗോഡ് ജില്ലാ ടീം അവതരിപ്പിച്ച ഇശ്ഖ് മജ്ലിസും, മൗലൂദും മീലാദ് ഫെസ്റ്റിനെ ആത്മീയ സമ്പന്നമാക്കി. മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് ആവിയില്‍ സ്വാഗതാവും, അഷ്റഫ് ബച്ചന് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഹാരിസ് കൂളിയങ്കാല്‍, ഷാജഹാന് ഹദ്ദാദ്, ശംസുദ്ധീന്‍ പുഞ്ചാവി, അസീസ് പടന്നക്കാട്, ഷാനു പാറപ്പള്ളി, ബാവ കുശാല്‍ നഗര്‍, ഡോ. താജുദ്ധീന്‍ കാരാട്ട്, ഖാദര്‍ എന്‍ ആര് സി, സാദിഖുല്‍ അമീന്, സലീം പുഞ്ചാവി, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരിക്ക, ഷബീര്‍ കൈതക്കാട് എന്നിവര്‍ സംബന്ധിച്ചു.
