അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി

ദുബൈ: കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചെടുത്ത് ശോഭനമായൊരു നാളെയെ വാര്‍ത്തെടുക്കാനും, കര്‍മ്മപഥങ്ങളില്‍ പുത്തന്‍ നാഴികക്കല്ലുകള്‍ തീര്‍ക്കാനും, ചിന്തകളെ ഉദ്ദീപിപ്പിച്ച് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തിക്കാനും ലക്ഷ്യമിട്ട് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ലീഡക്സ് ഹൊറൈസണ്‍ ഡെലിഗേറ്റ് സമ്മിറ്റും കെഎംസിസി നാഷണല്‍ കോണ്‍ഫറന്‍സും’ ഒക്ടോബര്‍ 25 ഞായറാഴ്ച ദുബൈ വിമന്‍സ് അസോസിയേഷന് പി.എ ഇബ്രാഹിം ഹാജി സ്ക്വയറില്‍ അരങ്ങേറും. കര്‍മ്മധീരരായ നേതൃനിരയുടെ അപൂര്‍വ്വ മഹാസംഗമമായി മാറുന്ന ഈ പ്രൗഢഗംഭീര വേദിയില്‍, കാസര്‍കോട് ജില്ലയിലെ വിവിധ ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അറുനൂറിലധികം പ്രതിനിധികള്‍ സംബന്ധിക്കും. മുഴുദിന നേതൃത്വ പരിശീലന ക്യാമ്പിനു ശേഷം വൈകുന്നേരത്തോടെ ദേശീയ കോണ്‍ഫറന്‍സിനും തുടക്കമാകും. യു.എ.ഇയിലെ പ്രമുഖരായ അറബ് വ്യക്തിത്വങ്ങള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ക്കു പുറമെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യങ്ങളും നാഷണല്‍ കോണ്‍ഫറന്‍സില്‍ അതിഥികളായെത്തും.
കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സംഘടനാ സംവിധാനത്തെ കൂടുതല്‍ സുസജ്ജമാക്കുക, ഭാരവാഹികളില്‍ മികച്ച നേതൃപാടവം വളര്‍ത്തിയെടുക്കുക, നവീന ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുക, കര്‍മ്മപദ്ധതികളെ വിജയപഥത്തിലെത്തിക്കുക എന്നിവയാണ് ഈ നേതൃത്വ ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ഇതിലേക്കായി വിവിധ മേഖലകളില്‍ അഗാധമായ പാണ്ഡിത്യവും പ്രാവീണ്യവുമുള്ള പ്രമുഖര്‍ പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഡോ. റഷീദ് ഗസാലി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി.കെ. നവാസ് എം.എല്‍.എ, പി.എം.എ ഗഫൂര്‍ തുടങ്ങിയ പ്രഗത്ഭരാണ് പരിശീലന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ അപാരമായ സാധ്യതകള്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രവാസി സേവന മേഖലകളിലും എത്രത്തോളം കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്നും, മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ക്കിടയിലും സംഘടനയുടെ അടിയുറച്ച ആദര്‍ശങ്ങളും ധാര്‍മ്മിക മൂല്യങ്ങളും കൈവിടാതെ എങ്ങനെ മുന്നേറാമെന്നും ക്യാമ്പ് വിശദമായി ചര്‍ച്ച ചെയ്യും.
കൂടാതെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ വ്യവസായ മേഖലയിലെ പ്രമുഖ വ്യക്തികളെ നാഷണല്‍ കോണ്ഫ്രന്സില് വെച്ച് അവാര്‍ഡ് നല്കി ആദരിക്കും. ലീഡെക്സ് ഹൊറൈസനും നാഷണല്‍ കോണ്‍ഫറന്‍സും പ്രവര്‍ത്തനം ക്രോഡീകരിക്കുന്നതിന്ന് ദുബൈ ദേരയില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഗള്‍ഫ് മലയാളി പ്രവാസി ചരിത്രത്തിലെ തന്നെ എക്കാലത്തെയും ബൃഹത്തായ സമ്മേളനമായി വാഴ്ത്തപ്പെടുന്ന ‘ഹല കാസ്രോഡ്’ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി, പ്രസ്തുത മഹാസംഗമത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തലേന്ന് തന്നെ അണിയിച്ചൊരുക്കുന്ന ഈ ലീഡക്സ് ഹൊറൈസണ്‍ ഡെലിഗേറ്റ് സമ്മിറ്റും കെ.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സും പ്രവാസി ലോകത്ത് മറ്റൊരു ചരിത്ര സമാഗമമായി മാറുമെന്ന് ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്. സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഡോ. ഇസ്മായില്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാന്‍ചേരി, സി.എച്ച്. നൂറുദ്ദീന്‍, ഇസ്മായില്‍ നാലാംവാതുക്കല്, കെ.പി അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാര്‍ ബീജന്തടുക്ക, മൊയ്തീന് അബ്ബ, സുബൈര്‍ അബ്ദുള്ള, ഹനീഫ് ബാവ, ഫൈസല്‍ മൊഹ്സിന്‍, സി.എ. ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, സുബൈര്‍ കുബണൂര്‍, പി.ഡി. നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, സിദ്ധീഖ് ചൗക്കി, റഫീഖ് കാടങ്കോട് , ആസിഫ് ഹൊസങ്കടി, സുനീര്‍, എന്‍.പി തുടങ്ങിയവര്‍ സംസാരിച്ചു