അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി

റിയാദ്: സൗദി അറേബ്യയിലെ തായിഫ് ഗവര്‍ണറേറ്റില്‍ ആകാശത്ത് വെച്ച് നശിപ്പിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം. ഹൂതി മിലീഷ്യ വിക്ഷേപിച്ച ഡ്രോണ്‍ സൗദി പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതിന് പിന്നാലെയാണ് അതിന്റെ ഭാഗങ്ങള്‍ തായിഫില്‍ പതിച്ചത്. മരിച്ചയാള്‍ യമന്‍ സ്വദേശിയായ താമസക്കാരനാണ്. പരിക്കേറ്റവരില്‍ ഒരു സൗദി വനിതയും പാകിസ്താന് സ്വദേശിയായ താമസക്കാരനും ഉള്‍പ്പെടുന്നു. പാകിസ്താന് സ്വദേശിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. സൗദിയിലെ വിവിധ നഗരങ്ങള്‍ക്കെതിരായ ഹൂതി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കിടെയാണ് തായിഫിലെ പുതിയ സംഭവം. നേരത്തെ തായിഫ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സൗദി അധികൃതര്‍ അറിയിച്ചിരുന്നു.