ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

കൊച്ചി: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കായിക വികസന കണ്‍സോര്‍ഷ്യമായ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കായിക ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത് വലിയ തരംഗം. ഷാര്‍ജ ഭരണകുടുംബത്തിലെ പ്രമുഖനായ ശൈഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്, സ്പോര്‍ട്സ് ടെക്നോളജി, ആഗോള കായിക അക്കാദമികളുടെ നടത്തിപ്പ് തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച ഗ്രൂപ്പാണിത്. ‘പ്രോജക്ട് ബ്ലാസ്റ്റേഴ്സ്’ എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ സ്പോര്‍ട്സ് ഇക്കോസിസ്റ്റം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നത്. കായിക സാങ്കേതികവിദ്യ, അത്ലറ്റുകളുടെ ട്രെയിനിംഗ്, ക്ലബ് മാനേജ്മെന്റ്, അക്കാദമികളുടെ നിര്‍മ്മാണം എന്നിവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.
കേരളത്തിലെ ഫുട്ബോള്‍ ക്ലബ്ബിലേക്ക് അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് കണ്ണുവെക്കുന്നതില്‍ ചില ലക്ഷ്യങ്ങളുണ്ട്. അതില്‍ പ്രധാനം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയാണ്. ‘മഞ്ഞപ്പട’ എന്ന പേരില്‍ ലോകമെമ്പാടും പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ആരാധകവൃന്ദം ടീമിന് വലിയ കരുത്താണ്. ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സമൂഹ മാധ്യമങ്ങളില്‍ റീച്ചും സ്റ്റേഡിയം ക്രൗഡുമുള്ള ഒരു ക്ലബ്ബില്‍ നിക്ഷേപം നടത്തുന്നത് അല്‍ ഫുര്‍സാന്റെ ബ്രാന്‍ഡ് മൂല്യം ആഗോളതലത്തില്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസി മലയാളികളിലേക്ക് നേരിട്ടെത്താനുള്ള ഏറ്റവും വലിയ പാലമായി ബ്ലാസ്റ്റേഴ്സ് മാറും. അതുവഴി അല്‍ ഫുര്‍സാന്‍ ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്യാം. ഇന്ത്യന്‍ കായിക വിപണി അതിവേഗം വളരുന്ന സാഹചര്യത്തില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമായ തന്ത്രപ്രധാന നീക്കം കൂടിയാണിതെന്നാണ് കായിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.