ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ സംഭവത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില സംബന്ധിച്ച് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അപ്ഡേറ്റ് നല്കി. മച്ചാറിന് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎഇ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു. മച്ചാറിന്റെ കുടുംബത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ ജീവന് രക്ഷിക്കാനും വലിയ ദുരന്തം ഒഴിവാക്കാനും ക്യാപ്റ്റന്‍ മച്ചാര്‍ കാട്ടിയ ധൈര്യത്തെയും ആത്മത്യാഗ മനോഭാവത്തെയും ഡോ. ദീപക് മിത്തല്‍ അഭിനന്ദിച്ചു. സംഭവത്തില്‍ പരിക്കേറ്റ മച്ചാര്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ചികിത്സയിലാണ്.



