രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

അബുദാബി: മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ അക്ഷരജാലകം നല്കി വരുന്ന പി.എന്‍ പണിക്കര്‍ അവാര്‍ഡ് സാഹിത്യ പ്രവര്‍ത്തകനായ ജാഫര്‍ കുറ്റിക്കോടിന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. പ്രവാസലോകത്തെ മലയാളികള്‍ക്കിടയില്‍ വായനശീലം വളര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് ഈ പുരസ്കാരം നല്‍കിയത്. സാംസ്കാരിക സാഹിത്യപ്രവര്‍ത്തകരായ വി.പി.കെ അബ്ദുല്ല, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് നല്കി. അക്ഷരജാലകം ചീഫ് എഡിറ്റര്‍ ഹുസൈന് തട്ടത്താഴത്ത് ആമുഖഭാഷണം നടത്തി. ഹാഷിം ആറങ്ങാടി അധ്യക്ഷത വഹിച്ച പരിപാടി ഹിദായത്തുള്ള പറപ്പൂര് ഉദ്ഘാടനം ചെയ്തു.
പതിനായിരം രൂപ വിലവരുന്ന പുസ്തകങ്ങളും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഡോ. ഹസീന ബീഗം, അസ്മത്ത് ജഹാന്, സഈദ നടേമ്മല്‍, ഷെറീന ഫൈസല്‍, സലീം പാണക്കാട്, അഡ്വ. മുഹമ്മദ് റഫീക്ക്, അസ്കര്‍ മണ്ണാര്‍ക്കാട്, അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം, കരീം കള്ളാര്‍, ബക്കര്‍ അബു, ഫത്താഹ് മുള്ളൂര്‍ക്കര, യൂനുസ് തോലിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജാഫര്‍ കുറ്റിക്കോട് മറുപടിപ്രസംഗം നടത്തി. ഇരുപത് വര്‍ഷക്കാലമായി അബുദാബിയില്‍ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ കുറ്റിക്കോട് സ്വദേശിയാണ്. ജുബൈര്‍ വെള്ളാടത്ത് സ്വാഗതവും ഹക്കീം എടക്കഴിയൂര്‍ നന്ദിയും പറഞ്ഞു.