എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയച്ചത്. സിജെപി നിയമവിഭാഗം മേധാവി രത്ന സിങ് ആണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
അഭിജീത്, അശുതോഷ്, സൗരവ് എന്നിവരെ ഡല്‍ഹി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നും രത്ന സിങ് തന്നെയാണ് അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിജെപി നേതാക്കള്‍ക്കായി ഹാജരായത്.
ശനിയാഴ്ച രാവിലെയാണ് അഭിജീത്ത് ദീപ്കെയേയും സൗരവ് ദാസിനേയും അശുതോഷ് റങ്കയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇവരെ വിമാനത്തില്‍ കയറിയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് പുറമെ യൂട്യൂബര്‍ ധ്രുവ് റാഠിയെയും കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. അതേ സമയം, അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ച ധ്രുവ് റാഠിയെ ശനിയാഴ്ച രാത്രി വൈകി വിട്ടയച്ചതായി ഉദ്യോഗസ്ഥന് ഞായറാഴ്ച അറിയിച്ചു. ഇനി പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ വിട്ടയച്ചത്.
ജന്തര്‍ മന്ദറില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് മുമ്പാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തത്.