റെയില്‍ സര്‍വീസുകളും ഇന്റര്‍നെറ്റും തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ചൊവ്വാഴ്ചയ്ക്കകം പ്രതികരണം തേടി

ദുബൈ: വയനാട് മുസ്ലിം ഓര്‍ഫനേജിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനികവത്കരിക്കാനുള്ള ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഓര്‍ഫനേജ് സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി പറഞ്ഞു. യതീംഖാനയുടെ ജീവനാഢിയായ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്ത ജമാല്‍ക്ക തുടങ്ങിവെച്ചതും പൂര്‍ത്തിയാക്കിയതുമായ നിരവധി പദ്ധതികളെ വര്‍ത്തമാനകാല സാഹചര്യത്തിനനുസരിച്ച് നവീകരിക്കും. നവവിദ്യാഭ്യാസ രംഗം മുന്നില്‍കണ്ടുകൊണ്ടുള്ള മാറ്റങ്ങളും സംവിധാനങ്ങളും ഒരുക്കുകയാണ് പ്രധാനലക്ഷ്യം. ഡബ്ലിയുഎംഒ പ്രസ്ഥാനത്തെ പിന്തുണക്കുന്ന പ്രവാസി സമൂഹം അത്തരത്തിലുള്ള പ്രോജക്റ്റുകളെ പ്രോത്സാഹിപ്പിക്കണമെന്നും കേവലാര്‍ത്ഥത്തിലുള്ള വികസനങ്ങള്‍ക്കപ്പുറം സമൂഹത്തിനും പ്രസ്ഥാനത്തിനും സമ്പന്നമായ ഭാവി ലക്ഷ്യമാക്കിയുള്ള പ്രയാണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡബ്ലിയുഎംഒ ദുബൈ ചാപ്റ്ററിന്റെ കൂടിയാലോചനാ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു റാഷിദ് ഗസ്സാലി. ചടങ്ങില്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മജീദ് മണിയോടന്‍ സ്വാഗതം പറഞ്ഞു. മൊയ്തു മക്കിയാട് നന്ദി രേഖപ്പെടുത്തി. അഡ്വ.മുഹമ്മദലി, കടോളി അഹമ്മദ്, കെ.പി.എ സലാം, നൗഫല്‍ ചന്ദ്രോത്ത്, എന്‍.സി അന്‍വര്‍ഷാദ്, പി.കെ സെയ്ദ്, നജീബ് ചന്ദ്രോത്ത്, നിസാര്‍ ഇല്ലത്ത്, മുനീര്‍ ചുപ്ച്ച, അസീസ് സുല്‍ത്താന്‍, ഹസ്സന് ചാലില്‍, കെ.പി നൂറുദ്ദീന്‍, മുജീബ് തരുവണ, ഖാദര്‍ മമ്മൂട്ടി, പി.കെ ഇസ്മായില്‍, സത്താര്‍ കുരിക്കള്‍, കെ.വി ഇസ്മായില്‍, സാദിഖ് ബാലുശ്ശേരി, എന്‍.എ.എം ജാഫര്‍ പങ്കെടുത്തു.
