ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമായി 1.77 കോടി രൂപ നല്കാന് കോടതി വിധി. കോട്ടയം പ്രിന്‍സിപ്പല്‍ എംഎസിടി കോടതിയുടേതാണ് വിധി. കൊല്ലം സുധി മരിച്ച് മൂന്നുവര്‍ഷത്തിനുശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള വിധി പ്രഖ്യാപിച്ചത്.
2023 ജൂണ്‍ അഞ്ചിനാണ് തൃശൂര്‍ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയില്‍നിന്ന് പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധി ഉള്‍പ്പെടെയുള്ളവര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോന് എന്നിവരും സുധിക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
മിമിക്രി താരമായിരുന്ന കൊല്ലം സുധി 2015-ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.