രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ന്യൂഡല്‍ഹി: ദുബൈയില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബൈ വിമാനത്തിലുണ്ടായ വന്‍ ദുരന്തം ഒഴിവാക്കി 174ലധികം യാത്രക്കാരുടെ ജീവന് രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റന്‍ സ്മിത് ഒരു യഥാര്‍ത്ഥ ‘ഹീറോ ആണെന്നും അദ്ദേഹത്തിന്റെ ധീരതയില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ഒരു യഥാര്‍ത്ഥ ‘വീരനായകന്’ ആണ്. ഏറ്റവും കഠിനമായ അപകടഘട്ടത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുപോലും, മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനായി അദ്ദേഹം അപാരമായ ധീരതയും പതറാത്ത നിശ്ചയദാര്‍ഢ്യവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ശൗര്യം നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനും ഒരു വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. ക്യാപ്റ്റന്‍ മച്ചാറിനെയോര്ത്ത് ഇന്ത്യ അഭിമാനിക്കുന്നു.- മോദി കുറിച്ചു. മോദിയെക്കൂടാതെ ഇന്ത്യയിലേയും ഗള്‍ഫിലേയും നിരവധി പ്രമുഖരാണ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന എഫ്സെഡ് 1073 വിമാനത്തില്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പറക്കലിനിടെ സഹപൈലറ്റ് കോക്പിറ്റില്‍ വെച്ച് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയതെന്ന് സംശയിക്കുന്ന അക്രമത്തിനിടെ ക്യാപ്റ്റന്‍ സ്മിത്തിന് കുത്തേറ്റു. സാരമായി പരിക്കേറ്റിട്ടും മനസ്സാന്നിധ്യം വിടാതെ ക്യാപ്റ്റന്‍ സ്മിത്, കോക്പിറ്റിന്റെ വാതില്‍ തുറന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഇസ്രായേലി യാത്രക്കാരും കോക്പിറ്റിലേക്ക് കടന്നുവരുകയും അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. അക്രമിയായ പൈലറ്റിനെ സൗദി അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.