രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

സിപിഎമ്മിന്റെ കൈവിട്ട കളി. മന്ത്രി ഒ.ജെ ജിനീഷിനെതിരെ അഞ്ചിടത്ത് ഡിവൈഎഫ്ഐ ആക്രമണം നടത്തി. മന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് വാഹനത്തിന് കേടുപാടുകള്‍ വരുത്തി. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ ആക്രമണം യൂത്ത് കോണ്‍ഗ്രസുകള്‍ ചെറുത്തു. സന്ദീപ് വാര്യര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ ഡിഫി പ്രവര്‍ത്തകരെ ചെറുത്തത്. വിവിധ സ്ഥലങ്ങളില്‍ വളരെ ആസൂത്രിതമായാണ് മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഒരു പ്രതിഷേധ സമരത്തിന്റെ രൂപത്തിലല്ലായിരുന്നു സമരക്കാരെന്ന് പറയുന്ന സംഘങ്ങള്‍ മന്ത്രിയുടെ കാറിന് നേരെ ചാടിവീണത്. പലരുടെയും കൈയ്യില്‍ കൊടിപോലുമില്ലായിരുന്നു. സിപിഎമ്മിന്റെ അറിവോടെ ഗുണ്ടകളായിരുന്നു ആക്രമണങ്ങള്‍ നടത്തിയത്. എല്ലാ സീമകളും ലംഘിച്ചിട്ടുള്ള ആക്രമണ ശ്രമങ്ങളാണ് മന്ത്രി ജിനീഷിനെതിരെ നടത്തിയത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജിനീഷുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തി. ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണമാണ് കണ്ണൂരില്‍ നടത്തിയത്. ഗുണ്ടായിസം തുടരാമെന്ന് സിപിഎമ്മും അവരുടെ ഗുണ്ടാസംഘവും കരുതേണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞു.