ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; മുസ്ലീം ലീഗ് നേതാക്കള്‍ അറസ്റ്റില്‍

മക്ക: വിശുദ്ധ നഗരമായ മക്കയില്‍ വഴിയാത്രക്കാരെയും തീര്‍ത്ഥാടകരെയും ശല്യപ്പെടുത്തുകയും പ്രദേശത്ത് ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്തയാളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പോലീസ് അതിവേഗം ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ സൗദി സുരക്ഷാ ഏജന്‍സികള്‍ പൂര്‍ണ്ണമായും തള്ളി. പ്രതി ചാവേറായിരുന്നുവെന്നും പ്രദേശത്ത് ബോംബ് ഭീഷണിയുണ്ടായിരുന്നുവെന്നും ഉള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അറസ്റ്റിലായ ആളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല.



