ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; മുസ്ലീം ലീഗ് നേതാക്കള്‍ അറസ്റ്റില്‍

ദുബൈ: അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘം യുഎഇയിലേക്ക് എത്തിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. 115 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന 2300 കിലോ ഗ്രാം ലഹരി മരുന്നുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 ഏഷ്യന്‍ വംശജരെ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ പോലീസ് ജനറല്‍ കമാന്‍ഡ് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്.
ആന്റിനാര്‍ക്കോട്ടിക്സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ സംഘങ്ങള്‍ അന്വേഷണം നടത്തുകയും സംശയാസ്പദമായ വ്യക്തികളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതോടെ, സംശയിക്കപ്പെടുന്ന എല്ലാവരെയും ഒരേസമയം പിടികൂടാനായി. 113 പെട്ടികളിലായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ഗുളികകളും ലഹരിവസ്തുക്കളും കണ്ടെത്തിയത്. ഇവയോടൊപ്പം ക്രിസ്റ്റല്‍ മെത്ത്, കഞ്ചാവ്, ലഹരി കലര്‍ന്ന പേപ്പറുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് വിദേശ ശൃംഖലകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു.