ഒമാനില്‍ ലോബ്സ്റ്റര്‍ മത്സ്യബന്ധന സീസണ് ആരംഭിച്ചു

ന്യൂഡല്‍ഹി: ഫ്ളൈ ദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിനിടെ ജീവന് പണയം വെച്ച് യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റിട്ടും ധൈര്യവും സമചിത്തതയും കാണിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്‍ സ്മിതിന്റെ സമയോചിതമായ ഇടപെടലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫോണ്‍ സംഭാഷണത്തിനിടെ ആക്രമണ സമയത്തുണ്ടായ അനുഭവങ്ങളും അടിയന്തര ഘട്ടത്തില്‍ ധൈര്യവും മനക്കരുത്തും നല്കിയ കാര്യങ്ങളും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ചു.
പരിക്കുകള്‍ വകവെക്കാതെ കോക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാന്‍ സഹായിക്കുകയും ചെയ്ത ക്യാപ്റ്റന്‍ സ്മിത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് മോദി പറഞ്ഞു. 9/11 മോഡല്‍ ആക്രമണ ശ്രമമാണ് സ്മിതിന്റെ ധീരത കാരണം തടയാനായതെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ സ്മിതിന്റെ ധീരതയില്‍ ഇന്ത്യ ഒട്ടാകെ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, അദ്ദേഹത്തിന് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും തുടര്‍ന്നുള്ള പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അറിയിച്ചു.
നേരത്തെ ക്യാപ്റ്റന്‍ സ്മിതിന്റെ ഭാര്യയുമായും മാതാപിതാക്കളുമായും പ്രധാനമന്ത്രി സംസാരിക്കുകയും കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ലോകനേതാക്കളും സ്മിതിന്റെ ധീരതയെ വാനോളം പുകഴ്ത്തിയിരുന്നു.