ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; മുസ്ലീം ലീഗ് നേതാക്കള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ റിയാദ് പ്രവിശ്യയിലെ പ്രധാന പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും ശക്തമായ കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്കി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തിന്റെ തെക്കന്‍, പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും. അല്‍ജൗഫ്, സകാക്ക തുടങ്ങിയ പ്രദേശങ്ങളിലും തുരൈഫ് ഗവര്‍ണറേറ്റിലും നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ നിലയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്ന ശരത്കാല സീസണാണ് ഇത്തവണ പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒക്ടോബറോടെ മഴയുടെ തീവ്രത വര്‍ദ്ധിക്കുമെന്നും വടക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അപ്രതീക്ഷിതമായി മാറുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിന് ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പിന്തുടരാന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്കി.