പാറാട് ടി. മുഹമ്മദിനെ ഷാര്ജ കെഎംസിസി ആദരിച്ചു

കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്നുള്ള സിംഗിള് ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ളവര് നല്കിയ അപ്പീലുകള്ക്ക് അനുമതി നല്കണോ എന്ന കാര്യത്തില് ഹൈക്കോടതി വിധി പറയാന് മാറ്റി. അപ്പീല് സ്വീകരിക്കുന്നതില് ആദ്യം തീരുമാനമെടുക്കട്ടെ എന്നും അതിനുശേഷം സ്റ്റേ നല്കണോ എന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം, ഹര്ജിയിലെ പിണറായിയുടെ വാദങ്ങളെ പിന്തുണച്ചുള്ള നിലപാടാണ് സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത്. കേസ് രജിസ്റ്റര് ചെയ്യാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകള് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന് ഉത്തരവ് ഇട്ടതെന്നും സര്ക്കാര് കോടതിയില് പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സര്ക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ.എം. ഷാജഹാന് സത്യസന്ധനായ ഹര്ജിക്കാരന് അല്ലെന്നും സര്ക്കാര് കോടതിയില് പറഞ്ഞു. എന്നാല് പ്രതികളുടെ ഹര്ജിയെ ഇഡി എതിര്ത്തു. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ പ്രതികള്ക്ക് എങ്ങനെ അപ്പീല് നല്കാന് കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. പ്രതികള്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വാദിച്ചു.