പാറാട് ടി. മുഹമ്മദിനെ ഷാര്ജ കെഎംസിസി ആദരിച്ചു

ഷാര്ജ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പാറാട് ടി. മുഹമ്മദിനെ (ബെന്സ് മുഹമ്മദ് ഹാജി) ഷാര്ജ കെഎംസിസി ആദരിച്ചു. ഷാര്ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയുടെ നേതൃത്വത്തില് അദ്ദേഹത്തെ സന്ദര്ശിച്ച സംസ്ഥാന ഭാരവാഹികള് അനുമോദനങ്ങള് അര്പ്പിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയും ജനറല് സെക്രട്ടറി മുജീബ് തൃക്കണാപുരവും ചേര്ന്ന് അദ്ദേഹത്തെ ഷാള് അണിയിച്ച് ആദരിച്ചു. സംസ്ഥാന ട്രഷറര് അബ്ദുല് റഹ്മാന് മാസ്റ്റര്, വൈസ് പ്രസിഡന്റുമാരായ കബീര് ചാന്നാങ്കര, സെയ്തു മുഹമ്മദ്, സെക്രട്ടറിമാരായ നസീര് കുനിയില്, സി.ബി കരീം, റിയാസ് നടക്കല്, അന്വര് സാദത്ത് എന്നിവര് സംസാരിച്ചു.
സമകാലിക രാഷ്ട്രീയസാമൂഹിക വിഷയങ്ങള്ക്കൊപ്പം ചന്ദ്രികയുടെ പ്രചാരണ പ്രവര്ത്തനങ്ങളും ചര്ച്ചയായി. ഷാര്ജ കെഎംസിസിയുമായുള്ള ആത്മബന്ധം തുടര്ന്നും കാത്തുസൂക്ഷിക്കുമെന്നും സംഘടനയുടെ പ്രവര്ത്തനങ്ങള്ക്കൊപ്പം എന്നും ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തില് പാറാട്.ടി മുഹമ്മദ് ഊന്നിപ്പറഞ്ഞു.