പാറാട് ടി. മുഹമ്മദിനെ ഷാര്ജ കെഎംസിസി ആദരിച്ചു

ദുബൈ: ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വര്ക്കിങ് കമ്മിറ്റി യോഗവും പുതിയ ഭാരവാഹികള്ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. യോഗത്തില് കഴിഞ്ഞ ഒരുവര്ഷത്തെ വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിക്കുകയും പ്രവാസലോകത്തും നാട്ടിലും കമ്മിറ്റി നടത്തിയ ജീവകാരുണ്യ പ്രവര്ത്തനങ്ങള് വിലയിരുത്തുകയും ചെയ്തു. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫൈസല് തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട സാബിത് തെന്നല, താഷിബ് പരപ്പനങ്ങാടി എന്നിവര്ക്കാണ് സ്വീകരണം നല്കിയത്.
മണ്ഡലം പ്രസിഡന്റ് വി. സി സൈതലവി ഉള്ളണത്തിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം നാഷണല് കെഎംസിസി ജനറല് സെക്രട്ടറി പി. കെ അന്വര് നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുല് ഖാദര് അരിപ്രാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. എ സലാം, സെക്രട്ടറി പി. വി. നാസര്, മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലടി, ജില്ലാ ജനറല് സെക്രട്ടറി എ. പി നൗഫല്, ജില്ലാ ഭാരവാഹികളായ മുജീബ് കോട്ടക്കല്, ഒ. ടി. സലാം, ടി. പി. സൈതലവി, ഫൈസല് തെന്നല, ഹംസ ഹാജി മാട്ടുമ്മല് എന്നിവര് സംസാരിച്ചു. മണ്ഡലം ജനറല് സെക്രട്ടറി പി. കെ. ജബ്ബാര് വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു. സെക്രട്ടറി സാലി സ്വാഗതവും സാബിത് തെന്നല നന്ദിയും പറഞ്ഞു.