പാറാട് ടി. മുഹമ്മദിനെ ഷാര്ജ കെഎംസിസി ആദരിച്ചു

ഷാര്ജ: ഇത്തിഹാദ് റെയിലിന്റെ അല് ദൈദ് സ്റ്റേഷനിലേക്ക് യാത്രക്കാര്ക്ക് എത്തുന്നതിനും അവിടെനിന്ന് മടങ്ങുന്നതിനുമായി മൂന്ന് പുതിയ ബസ് സര്വീസുകളുടെ റൂട്ടും സമയക്രമവും ഷാര്ജ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ER1, ER2, ER3 എന്നീ സര്വീസുകള് അല് ദൈദ് റെയില്വേ സ്റ്റേഷനെ യഥാക്രമം അല് മദം, അല് സജാ, അല് ജുബൈല് ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. ഇതോടെ ഷാര്ജയിലെ വിവിധ പ്രദേശങ്ങളില്നിന്ന് ഇത്തിഹാദ് റെയില് ശൃംഖലയിലേക്ക് പൊതുഗതാഗത സൗകര്യം മെച്ചപ്പെടും. 2026 സെപ്റ്റംബര് 30നാണ് ഇത്തിഹാദ് റെയിലിന്റെ യാത്രാ സര്വീസുകള്ക്ക് തുടക്കമായത്.
ER1-അല് മദം ബസ് സ്റ്റേഷനെയും അല് ദൈദ് ഇത്തിഹാദ് റെയില് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സര്വീസാണിത്. യാത്രാസമയം ഏകദേശം ഒരു മണിക്കൂര്. അല് ദൈദ് സ്റ്റേഷനില്നിന്നുള്ള പുറപ്പെടല് സമയം: രാവിലെ 6.40, 8.50, 9.50, 11.20. ഉച്ചയ്ക്ക് 12.30, 2.50, 3.20. വൈകിട്ട് 5.00, 5.50. രാത്രി 8.00, 8.40, 10.50.
ER2-അല് സജാ ബസ് സ്റ്റേഷനെയും അല് ദൈദ് റെയില്വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സര്വീസാണിത്. യാത്രാസമയം ഏകദേശം 43 മിനിറ്റ്. അല് ദൈദ് സ്റ്റേഷനില്നിന്നുള്ള പുറപ്പെടല് സമയം: രാവിലെ 6.40, 7.55, 9.50, 10.55. ഉച്ചയ്ക്ക് 12.30, 1.25, 2.40, 3.55. വൈകിട്ട് 5.50, 6.55. രാത്രി 8.00, 8.55.
ER3-ഷാര്ജ നഗരമധ്യത്തിലെ അല് ജുബൈല് ബസ് സ്റ്റേഷനെയും അല് ദൈദ് റെയില്വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതാണ് ER3 സര്വീസ്. ഏകദേശം ഒരു മണിക്കൂര് 42 മിനിറ്റാണ് യാത്രാസമയം. അല് ദൈദ് സ്റ്റേഷനില്നിന്നുള്ള പുറപ്പെടല് സമയം: രാവിലെ 6.40 രാവിലെ 9.50, ഉച്ചയ്ക്ക് 12.30, ഉച്ചകഴിഞ്ഞ് 2.50, വൈകിട്ട് 5.50, രാത്രി 8.00
ബസ് റൂട്ടുകള്, സമയക്രമം, മറ്റ് സര്വീസ് വിവരങ്ങള് എന്നിവക്ക് ഷാര്ജ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ srta.gov.ae സന്ദര്ശിക്കാം. കൂടുതല് വിവരങ്ങള്ക്ക് 600 52 52 52 എന്ന നമ്പറിലും ബന്ധപ്പെടാം.