പാറാട് ടി. മുഹമ്മദിനെ ഷാര്ജ കെഎംസിസി ആദരിച്ചു

ദുബൈ: ഇത്തിഹാദ് റെയിലില് യാത്ര ചെയ്യുന്നവര്ക്ക് ദുബൈ മെട്രോയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന പുതിയ നടപ്പാലം വ്യാഴാഴ്ച (ഒക്ടോബര് 15) തുറക്കും. ദുബൈയിലെ അല് യലായിസ് റെയില്വേ സ്റ്റേഷനെയും ദുബൈ മെട്രോയുടെ റെഡ് ലൈനിലുള്ള ജുമൈറ ഗോള്ഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പാലം യാത്രക്കാര്ക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്തും. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാലം തുറക്കുന്ന വിവരം അറിയിച്ചത്. ഏകദേശം 400 മീറ്റര് നീളമുള്ള പാലത്തിലൂടെ റെയില്വേ സ്റ്റേഷനില്നിന്ന് മെട്രോ സ്റ്റേഷനിലേക്ക് കാല്നടയായി എത്താം.
ടാക്സിയെയും ബസിനെയും ആശ്രയിക്കേണ്ടതില്ല
നിലവില് റെയില്വേ സ്റ്റേഷനില്നിന്ന് മെട്രോയിലേക്ക് മാറാന് ടാക്സിയോ ബസോ ആശ്രയിക്കേണ്ടിവരുന്ന യാത്രക്കാര്ക്ക് പുതിയ പാലം ഏറെ പ്രയോജനകരമാകും. ട്രെയിനില് ദുബൈയിലെത്തുന്നവര്ക്ക് മെട്രോ വഴി നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലേക്കും താമസമേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തില് യാത്ര തുടരാം. ദുബൈയുടെ മറ്റു ഭാഗങ്ങളില്നിന്ന് മെട്രോയിലെത്തുന്നവര്ക്കും ജുമൈറ ഗോള്ഫ് എസ്റ്റേറ്റ്സ് സ്റ്റേഷനില് ഇറങ്ങി നടപ്പാലം വഴി ഇത്തിഹാദ് റെയില് സ്റ്റേഷനിലെത്താം. സ്വകാര്യ വാഹനമില്ലാതെ യാത്ര ചെയ്യുന്നവര്ക്കും ട്രെയിനും മെട്രോയും ബന്ധിപ്പിച്ച് യാത്ര ആസൂത്രണം ചെയ്യുന്നവര്ക്കും പുതിയ സൗകര്യം ഏറെ സഹായകരമാകും.