പ്രായമാകുന്നതിനെക്കുറിച്ചും മസ്തിഷ്ക രോഗങ്ങളെക്കുറിച്ചും ബഹിരാകാശ പഠനത്തിന് സൗദി

മുംബൈ: കോക്രോച്ച് ജനത പാര്ട്ടി’ (സിജെപി) സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ചില് പങ്കെടുത്തതിന് പിന്നാലെ, ബോളിവുഡ് താരം ആമിര് ഖാന്റെ അനന്തരവനും നടനുമായ ഇമ്രാന് ഖാനോട് രാജ്യം വിടാന് മുംബൈ പോലീസ്. ഒക്ടോബര് 28-നകം ഇന്ത്യ വിടണമെന്നാണ് മുംബൈ പോലീസിന്റെ നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന് പൗരത്വമില്ലാത്തയാള് പ്രതിഷേധങ്ങളില് പങ്കെടുത്തതുമായി ബന്ധപ്പെട്ട് കുടിയേറ്റ നിയമത്തിലെ വകുപ്പുകള് പ്രകാരമാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. ഇമ്രാന് ഖാന് യുഎസ് പൗരത്വമുണ്ടെന്നും അദ്ദേഹം ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ കാര്ഡ് മാത്രമാണ് കൈവശം വെച്ചിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബര് 10-ന് മുംബൈയില് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഇമ്രാന് ഖാന് പങ്കെടുത്തത്. നടന്റെ പങ്കാളിയായ ലേഖ വാഷിംഗ്ടണ്, ബന്ധു സെയ്ന് മേരി ഖാന് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലായ സമയത്ത് പോലീസ് വാനിലിരുന്ന് എടുത്ത ചിത്രം ‘ഞാന് ഒരു ഡ്രൈവിംഗിന് പോവുകയാണ്’ എന്ന ക്യാപ്ഷനോടെ ഇമ്രാന് ഖാന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരുന്നു. പോലീസിനോട് ‘ജയ് ഹിന്ദ്’ എന്ന് പറയുന്ന താരത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. ‘ഞങ്ങളെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് സത്യമായും അറിയില്ല. അവര് തെരുവില് നിന്ന് ഞങ്ങളെ എല്ലാവരെയും പിടിച്ചുകൊണ്ട് വാനില് കയറ്റി,’ എന്നായിരുന്നു കസ്റ്റഡിയിലായ ശേഷം ഇമ്രാന് ഖാന് പ്രതികരിച്ചത്.
ഇമ്രാന് ഖാന് പ്രതിഷേധത്തില് പങ്കെടുത്തതിനെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ പോലീസില് പരാതി നല്കിയിരുന്നു.