പ്രായമാകുന്നതിനെക്കുറിച്ചും മസ്തിഷ്ക രോഗങ്ങളെക്കുറിച്ചും ബഹിരാകാശ പഠനത്തിന് സൗദി

വാഷിംഗ്ടണ്: യെമനിലെ ഹൂതി വിമതര് ചൈനയില് നിന്നുള്ള ഭാഗങ്ങള് ഉപയോഗിച്ച് അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈലുകള് സ്വന്തമായി നിര്മ്മിക്കാന് ശ്രമിക്കുന്നതായി റിപ്പോര്ട്ട്. ‘വാള് സ്ട്രീറ്റ് ജേണല്’ ആണ് ആഗോള ആയുധ പരിശോധനാ സംഘടനയായ ‘കോണ്ഫ്ലിക്റ്റ് ആര്മമെന്റ് റിസര്ച്ചിന്റെ’ പഠനത്തെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.
ഇറാനെ മാത്രം ആശ്രയിക്കാതെ സ്വന്തമായി ആയുധങ്ങള് നിര്മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൂതികള് മുന്നോട്ടുപോകുന്നത്. ഇറാന് നിര്മ്മിത ‘ഖൈബര് ഷെക്കാന്’ മിസൈലിന്റെ മാതൃകയിലാണ് പുതിയ മിസൈല് വികസിപ്പിക്കുന്നത്. ഏകദേശം 1,900 കിലോമീറ്റര് വരെ സഞ്ചരിച്ച് ആക്രമണം നടത്താന് ശേഷിയുള്ളതാണ് ഈ മിസൈലുകള്. ഇത് യാഥാര്ത്ഥ്യമായാല് സൗദി അറേബ്യ, ഇസ്രായേല് എന്നീ രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങള് പൂര്ണ്ണമായും ഹൂതികളുടെ പ്രഹരപരിധിയിലാകും.
യെമന് അധികൃതര് പിടിച്ചെടുത്ത ആയുധശേഖരത്തില് നിന്നാണ് ചൈനയില് നിന്നുള്ള വ്യോമയാന-ബഹിരാകാശ വിപണന കമ്പനിയുടെ ഉല്പ്പന്നങ്ങള് കണ്ടെത്തിയത്. മിസൈല് മോട്ടോറിന്റെ ഭാഗങ്ങള്, ഫ്രെയിമുകള്, വിംഗ്സ്, താപ പ്രതിരോധ ഷീല്ഡുകള് എന്നിവ ഇതില് ഉള്പ്പെടുന്നു.
മണിക്കൂറില് 9,000 കിലോമീറ്ററിലധികം വേഗതയില് സഞ്ചരിക്കാന് ശേഷിയുള്ള ഈ മിസൈലുകള്ക്ക് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനാകും.
അന്താരാഷ്ട്ര ഉപരോധങ്ങള് നിലനില്ക്കെത്തന്നെ സിവിലിയന്/വ്യവസായ ആവശ്യങ്ങള്ക്കുള്ള ചൈനീസ് ഉല്പ്പന്നങ്ങള് ഉപയോഗിച്ച് ഹൂതികള് ആയുധങ്ങള് നിര്മ്മിക്കുന്നത് മിഡില് ഈസ്റ്റിലെ സുരക്ഷാ സാഹചര്യം കൂടുതല് സങ്കീര്ണ്ണമാക്കുമെന്നാണ് വിലയിരുത്തല്.