സൗദി യാത്ര പ്രതിസന്ധിയില്: ഇന്ത്യയില് നിന്നുള്ള വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കി

കൊച്ചി: മാസപ്പടി കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള് ബെഞ്ച് വിധിക്കെതിരെ പിണറായി വിജയന് നല്കിയ ഹര്ജി പരിഗണിക്കേണ്ടതില്ലെന്ന് ഡിവിഷന് ബെഞ്ച്. അന്വേഷണം ആരംഭിച്ചതിനാല് ഹര്ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിംഗിള് ബെഞ്ച് ഉത്തരവ് ഹര്ജിക്കാരുടെ നിയമപരമായ അവകാശത്തെ ബാധിക്കില്ലെന്ന് കോടതി വിലയിരുത്തി. അപ്പീല് നല്കാന് പ്രത്യേക അനുമതിയാണ് പിണറായി വിജയന് അടക്കമുള്ള പ്രതികള് ആവശ്യപ്പെട്ടിരുന്നത്.
സിംഗിള് ബെഞ്ച് ഉത്തരവിനെ തുടര്ന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ സിഎംആര്എല് എക്സാലോജിക് പണമിടപാടിലും മരുമകന് പി.എ. മുഹമ്മദ് റിയാസ് എംഎല്എയെ ഹവാല ഇടപാടിലും ഒന്നാം പ്രതിയാക്കി വിജിലന്സ് 2 കേസുകള് രജിസ്റ്റര് ചെയ്തിരുന്നു. തുടര്ന്നാണ് പിണറായി അന്വേഷണത്തിനെതിരെ ഹര്ജി നല്കിയത്. 2 കേസിലും പിണറായിയുടെ മകള് ടി.വീണ രണ്ടാം പ്രതിയാണ്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ക്രിമിനല് ഗൂഢാലോചനയുമാണു ചുമത്തിയത്.
പിണറായിയുടെ ഹര്ജി തള്ളിയതോടെ അന്വേഷണവുമായി പ്രത്യേക സംഘത്തിന് മുന്നോട്ടു പോകാം. വീണയുടെ ഇടപാടുകളില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില് കണ്ടെത്തിയ കാര്യങ്ങള് പോലീസിന് കൈമാറിക്കൊണ്ട് കേസ് രജിസ്റ്റര് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.