സൗദി യാത്ര പ്രതിസന്ധിയില്: ഇന്ത്യയില് നിന്നുള്ള വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കി

കാസര്കോട്: പിണറായി വിജയന്റെ വാക്കുകളും പരാമര്ശങ്ങളും തോല്വിക്ക് കാരണമായെന്ന് സിപിഎം കാസര്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി. ‘വീട്ടില് പോയി ചോദിക്ക്’ പോലുള്ള വാക്കുകള് തിരഞ്ഞെടുപ്പ് തോല്വിക്ക് കാരണമായി എന്ന് കമ്മിറ്റിയില് വിമര്ശനമുയര്ന്നു. സര്ക്കാരും പാര്ട്ടിയും തമ്മില് കോഓഡിനേഷന് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പല നടപടികളും ഏകപക്ഷീയമായിരുന്നു. ഭരണ കാലത്ത് പാര്ട്ടി തകര്ന്നു. ഭരണം ഉപയോഗിച്ച് പാര്ട്ടിയെ ശക്തിപ്പെടുത്താന് കഴിഞ്ഞില്ലെന്നും ജില്ലാ കമ്മിറ്റിയില് വിമര്ശനമുയര്ന്നു.
പയ്യന്നൂര്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തിലെ പ്രശ്നങ്ങള് തൃക്കരിപ്പൂരിലെ പരാജയത്തിനും മുഖ്യകാരണമായി. ജില്ലാ കമ്മിറ്റി അംഗങ്ങളില് പാര്ലമെന്ററി വ്യാമോഹം വര്ധിക്കുകയാണ്. യുവ നേതാക്കളില് പലര്ക്കും പാര്ട്ടി സ്ഥാനങ്ങളില് എത്താന് വ്യഗ്രതയാണെന്നും കാസര്കോട് വിപുലീകൃത ജില്ലാ കമ്മറ്റിയില് വിമര്ശനമുയര്ന്നു.