ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ പദ്ധതിയിട്ടു; പക്ഷേ കോവിഡ് എല്ലാം നശിപ്പിച്ചു: മേജര്‍ രവി

റസല്‍ഖൈമ: യുഎഇയിലെ അല്‍ ദൈദ് റോഡില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 20 കാരിയായ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി മരിച്ചു. റസല്‍ഖൈമ സ്വദേശിനിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിക്ക് പരിക്കേറ്റു.
അല്‍ ഐനിലെ യുഎഇ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ലെയിനിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സാധാരണയായി സഹപാഠികള്‍ക്കൊപ്പം ബസിലായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. വെള്ളിയാഴ്ചയും ബസില്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം കാറില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ യാത്ര മരണത്തിലേക്കുള്ള യാത്രയായി.