ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ പദ്ധതിയിട്ടു; പക്ഷേ കോവിഡ് എല്ലാം നശിപ്പിച്ചു: മേജര്‍ രവി

മുംബൈ: ജുഹുവില്‍ ഞായറാഴ്ചയുണ്ടായ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫിന് പരിക്കറ്റു. തോളിനും നെഞ്ചിനും കെട്ടുകളും, വലതുകൈയില്‍ ബാന്‍ഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ രാത്രി വൈകി അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ടൈഗറിന് വെടിയേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. രക്ഷപ്പെടുന്നതിനിടെയാകാം പരിക്കേറ്റതെന്നാണ് വിവരം.
ടൈഗര്‍ ഷ്റോഫിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഏക്നാഥ് ഷിന്‍ഡെ, സംഭവത്തെ അപലപിച്ചു. മുംബൈയില്‍ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം നടന്ന കാലഘട്ടത്തിന് മുംബൈ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കര്‍ശന നടപടിയിലൂടെ പോലീസ് ആ സാഹചര്യം നിയന്ത്രണത്തിലാക്കി. ആ കാലഘട്ടം തിരികെ കൊണ്ടുവരാനോ നഗരത്തിന്റെ സമാധാനം തകര്‍ക്കാനോ ആരെയും അനുവദിക്കില്ല. അക്രമികള്‍ അഞ്ചുതവണ വെടിയുതിര്‍ത്തതായും ഡ്രൈവര്‍ക്ക് പരിക്കേറ്റതായും നടന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ജുഹുവിലെ പുഷ്പ നര്‍സി പാര്ക്കിന് സമീപമാണ് വെടിവെപ്പ് നടന്നത്. ടൈഗര്‍ ഷ്റോഫ് എല്ലാ ഞായറാഴ്ചയും ഇവിടെ ഫുട്ബോള്‍ കളിക്കാനെത്താറുണ്ടെന്നാണ് വിവരം. അക്രമികള്‍ സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് മനസിലാക്കിയിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. താരത്തിന്റെ ഡ്രൈവര്‍ ഫിര്‍ദോഷിന്റെ ഇടത് കൈയ്ക്ക് വെടിയേറ്റു. നടന്റെ കാറിന് സമീപം നിന്നിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ എസ്.വി. റോഡിലേക്ക് രക്ഷപ്പെടുകയും, തുടര്‍ന്ന് അന്ധേരി (വെസ്റ്റ്) റെയില്‍വേ സ്റ്റേഷന് പുറത്ത് ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.